Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗാന്ധിസ്മൃതി ഫോട്ടോ...

ഗാന്ധിസ്മൃതി ഫോട്ടോ പ്രദർശനത്തിന് തുടക്കം : ഒക്ടോബർ എട്ടുവരെ സൗജന്യമായി കാണാൻ അവസരം

ആലപ്പുഴ : രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രധാനമായും  മാർഗ്ഗ ദീപമായത് ഗാന്ധിയൻ ദർശനങ്ങളാണെന്ന്  പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും  ആഭിമുഖ്യത്തിൽ  ഗാന്ധിജിയുടെ സമര, ജീവിത ചരിത്രം കോർത്തിണക്കി  നഗരചത്വരത്തിലെ കേരള ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച  ഗാന്ധിസ്മൃതി ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

ഏഴ് വയസ്സുള്ളപ്പോളുള്ള  ഗാന്ധിജിയുടെ ചിത്രം മുതൽ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ കാലഘട്ടം, അഭിഭാഷക പഠനം, ബോയർ യുദ്ധ കാലത്തെ ചിത്രങ്ങൾ, കസ്തൂർബ ഗാന്ധിയ്ക്കൊപ്പമുള്ള ചിത്രം,  ഉപ്പ് സത്യാഗ്രഹം, ജിന്നയ്ക്കൊപ്പവും കുഞ്ഞ് ഇന്ദിരാഗാന്ധിക്കൊപ്പവുമുള്ള ചിത്രങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. 

ഗാന്ധിജിയുടെ   അന്ത്യയാത്ര വരെയുള്ള 60 ഓളം അപൂർവ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ക്കെപ്പം അവയുടെ വിവരണവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഒക്ടോബർ എട്ടു വരെ എല്ലാദിവസവും രാവിലെ 11 മണി മുതൽ  ചിത്രപ്രദർശനം സൗജന്യമായി  കാണാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം ,പി ആർ ഏജൻസി വിവാദം...

നേഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. കോട്ടയം...
- Advertisment -

Most Popular

- Advertisement -