Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamമദ്യപിച്ച് ജോലിക്കെത്തുന്നവരെ...

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന:പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി.പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാരെ പിടികൂടിയപ്പോഴാണ് 12 പേർ മുന്നറിയിപ്പില്ലാതെ അവധിയെടുത്തത് . ഇതോടെ പത്തനാപുരം ഡിപ്പോയിലെ 15 സർവീസുകൾ മുടങ്ങി.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയെന്നും അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത്...

മാസപ്പടികേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന ഹർജി തള്ളി

തിരുവനന്തപുരം : മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.കേസ് സംബന്ധിച്ച് മാത്യു...
- Advertisment -

Most Popular

- Advertisement -