Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഈജി‌പ്‌ത് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

മേഖലയിൽ ശാശ്വത സമാധാനത്തിലേക്ക് ധാരണ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന ഇന്ത്യ ഈജിപത് തന്ത്രപ്രധാന സംഭാഷണത്തെക്കുറിച്ച് അബ്ദെലറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നല്കിയത്.

വ്യാപാരം, ഊർജ്ജം, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിൽ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ഈജിപത് വിദേശകാര്യമന്ത്രിയെ സംതൃപ്തി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത:  കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ നാളെ  വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 (വളഞ്ഞവഴി ഗേറ്റ്) 17 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 84...
- Advertisment -

Most Popular

- Advertisement -