Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭയുടെ...

മലങ്കര സഭയുടെ സംഭാവനകൾ  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ മക്കൾക്ക് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ അർഹമായ പരിഗണന നിഷേധിക്കപ്പെടുന്നതിൽ വേദനയുണ്ടെന്നും, ചാണ്ടി ഉമ്മനും, അബിൻ വർക്കിയും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങൾ ആണെന്നും മാർ യൂലിയോസ്‌ പറഞ്ഞു.

വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച യുവജനങ്ങൾക്ക് അവാർഡുകൾ സമ്മാനിച്ചു.  വൈദീക ട്രസ്റ്റി ഫാ.‍ഡോ. തോമസ് വർഗീസ്‌ അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്‌ ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, ജനറൽ സെക്രട്ടറി വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് ജേക്കബ്‌, റീജിയണൽ സെക്രട്ടറി ഡാനി രാജു, നിബിൻ നല്ലവീട്ടിൽ, അബു എബ്രഹാം വീരപ്പള്ളിൽ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള തെക്കേമല,പുന്നക്കാടു ചിറയിൽ, കുന്നേൽ ഹൌസിൽ കണ്ണനെന്ന അബു കണ്ണൻ( 31) ആണ്...

ഡൽഹി : സത്യപ്രതിജ്ഞ 20 ന്

ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ...
- Advertisment -

Most Popular

- Advertisement -