Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് പാളയം...

കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട്ടെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം .കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് പ്രതിഷേധം ഉണ്ടായത്.പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്.

മാർക്കറ്റ് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.ഈ സമയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്കു മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി.ഇതോടെയാണ് സംഘർഷം ആരംഭിച്ചത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി .പാളയത്തെ മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുമ്പോൾ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത് .അതേസമയം, പ്രതിഷേധത്തിനിടെ കല്ലുത്താൻകടവിലെ പുതിയ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 23-06-2024 Akshaya AK-657

1st Prize Rs.7,000,000/- AA 502380 (KANNUR) Consolation Prize Rs.8,000/- AB 502380 AC 502380 AD 502380 AE 502380 AF 502380 AG 502380 AH 502380 AJ 502380 AK 502380...

ആറൻമുള ഉതൃട്ടാതി വള്ളംകളി : 9 ന് പ്രാദേശിക അവധി

ആലപ്പുഴ : ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന  സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ  സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ മുൻ നിശ്ചയ...
- Advertisment -

Most Popular

- Advertisement -