Friday, April 11, 2025
No menu items!

subscribe-youtube-channel

HomeNewsഅമിത വൈദ്യുതി...

അമിത വൈദ്യുതി ഉപയോഗം ജനങ്ങൾ നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : അമിത വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോ‌​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു .വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.എന്നാൽ മേയ് രണ്ടിന് ഉന്നതതല സമിതിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. ഇതു കാരണം പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. രാത്രിയിലെ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളിൽ  നാട്ടുകാർ രംഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു : 14 മരണം

കഠ്മണ്ഡു :  ഇന്ത്യയിൽ നിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ...

Kerala Lotteries Results : 24-01-2025 Nirmal NR-416

1st Prize Rs.7,000,000/- NE 603275 (KANNUR) Consolation Prize Rs.8,000/- NA 603275 NB 603275 NC 603275 ND 603275 NF 603275 NG 603275 NH 603275 NJ 603275 NK 603275...
- Advertisment -

Most Popular

- Advertisement -