Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiതെരുവ് നായ...

തെരുവ് നായ വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു : സുപ്രീം കോടതി

ന്യൂഡൽഹി : തെരുവ് നായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീം കോടതി.തങ്ങൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ഓഗസ്റ്റ് 22ന് നൽകിയ കോടതി നോട്ടീസിന് തെലങ്കാനയും പശ്ചിമ ബംഗാളും ഡൽഹി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്.മറ്റ് സർക്കാരുകൾ മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ. നവംബർ 14ന് ആണ് ഭരണസമിതിയുടെ 2 വർഷത്തെ കാലാവധി തീരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പുതിയ ഭരണസമിതിയെ നിയമിക്കേണ്ടതില്ലെന്നാണ് പൊതുവായ തീരുമാനം....

ശബരിമല സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണം – ജില്ലാ കലക്ടർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ യാത്ര കലക്ടറേറ്റ് അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത്...
- Advertisment -

Most Popular

- Advertisement -