Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKannur56 ലക്ഷത്തിന്റെ...

56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് : യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ

മലപ്പുറം :കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. ഖത്തറില്‍നിന്നു കുറ്റ്യാടി സ്വദേശിലബീബ് എന്ന യാത്രക്കാരനാണ് അനധികൃതമായി സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത് . ഇയാളുടെ അറിവോടെ ഈ സ്വർണം കവര്‍ച്ച ചെയ്യാന്‍ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘവും വിമാനത്താവളത്തിലെത്തി.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്തു വച്ച് ക്രിമിനല്‍ സംഘത്തിലെ 3 പേരെ പോലീസ് പിടികൂടി.കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടിയതോടെ സംഘത്തിലെ ബാക്കി മൂന്നു പേർ രക്ഷപെട്ടു. ഇതോടെ കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് 3 പേരെയും കസ്റ്റഡിയിലെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ നെൽ കർഷക സംരക്ഷണ സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല: കേരള നിയമസഭയിൽ   ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ നെൽ കർഷകരെ പൂർണ്ണമായി അവഗണിച്ചതിലും  സർക്കാർ കാട്ടുന്ന കർഷക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്തിലെ...

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ...
- Advertisment -

Most Popular

- Advertisement -