Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamഎറണാകുളം -...

എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് : വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം : എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു .ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു .എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് – ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ – സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്

എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 08.50 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല പുസ്തക വിതരണം നടത്തി

തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാസംസ്കാരിക വേദിയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. ജില്ലാ ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു .ലോക പുസ്തക ദിനം പുരസ്കാരം...

കോടതിയില്‍ കേസുള്ള കെട്ടിടം അടിച്ചു തകര്‍ത്തു: നോക്കാനെത്തിയ അഭിഭാഷകനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവല്ല : കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം...
- Advertisment -

Most Popular

- Advertisement -