Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം: എഫ്ഐആർ ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഹൈക്കോടതിയെ സമീപിച്ചു. മുൻപ് രേഖകൾ ആവശ്യപ്പെട്ട ഇ ഡി യുടെ അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ ഡി ഉയർന്ന നിയമനടപടിയിലേക്ക് കടന്നത്.

കേസിൽ ചൂണ്ടിക്കാട്ടപ്പെടുന്ന കുറ്റകൃത്യങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പി.എം.എൽ.എയിലെ ‘ഷെഡ്യൂൾഡ് കുറ്റങ്ങളിലൊന്നാണ്’ എന്നതാണ് ഇ.ഡിയുടെ ഹർജിയിലെ വാദം. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനും, കുറ്റം ചെയ്യുന്നതിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്നതിനും, പി.എം.എൽ.എ പ്രകാരം എഫ്ഐആറിന്റെ പകർപ്പ് അനിവാര്യമാണെന്നും ഇ.ഡി വ്യക്തമാക്കി.

ഇത്തരം അന്വേഷണം നടത്താനും നടപടി ആരംഭിക്കാനും നിയമപരമായി അധികാരമുള്ള ഏക കേന്ദ്ര ഏജൻസിയാണ് ഇ.ഡി. അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ തടഞ്ഞു വയ്ക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും, കേസ് രേഖകൾ നൽകാൻ നിർദേശം നൽകണമെന്ന് അപേക്ഷയിൽ ഇ.ഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ...

സിപിഎം നേതാവ് ആര്‍ സഹദേവന്‍ അന്തരിച്ചു

കൊച്ചി: സിപിഎം നേതാവ് ആര്‍ സഹദേവന്‍(76) അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കൊല്ലം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീര്‍ഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കശുവണ്ടി തൊഴിലാളി...
- Advertisment -

Most Popular

- Advertisement -