Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ...

മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണം: പ്രധാനമന്ത്രി

ന്യൂഡൽഹി: മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം.

ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലാണ് ജി ട്വന്‍റി ഉച്ചകോടി നടക്കുന്നത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻവരവേൽപ്പ് നൽകിയിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി.

അതേസമയം ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് ആദ്യ തീരുമാനമായി ശബരിമല സ്വർണക്കൊള്ളയിലെ വഴിമുട്ടിയ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

കോട്ടയം : പാടിയ പാരഡിയോടും കേരള ജനതയോടും ആത്മാർത്ഥതയുണ്ടെങ്കിൽ വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം എത്രയും വേഗം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എൻ. ഹരി. കേസ് അന്വേഷിക്കുന്ന സംസ്ഥാന സർക്കാരിൻറെ...

എൽബിഎസിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ്...
- Advertisment -

Most Popular

- Advertisement -