Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് യുവാവ്...

കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ടു : മുൻ കൗൺസിലറും മകനും പിടിയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കലില്‍ യുവാവ് കൊല്ലപ്പെട്ടു.സംഭവത്തിൽ നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് പിടിയിലായി .പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം .

ലഹരിമരുന്നിനായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി .തുടര്‍ന്ന് അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു.ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ആദർശ് ലഹരി കേസുകളിൽ പ്രതിയാണ്. അഭിജിത്തിനെ കേന്ദ്രീകരിച്ചും ലഹരി കേസുകള്‍ നിലവിലുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് : പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90)യാണ് മരിച്ചത് .ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ പൊള്ളലേറ്റ...

സംസ്ഥാനത്ത് കനത്ത മഴ സാധ്യത : 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം :  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -