Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭാധ്യക്ഷന്...

മലങ്കര സഭാധ്യക്ഷന് സിഡ്നിയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹാദരം

സിഡ്നി : മലങ്കര സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ ഓർത്തഡോക്സ് സഭാ ബിഷപ്പ് വർദൻ നവസാർദ്യന്റെ നേതൃത്വത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചു. സിഡ്നിയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അർമീനിയൻ- മലങ്കരസഭാ വിശ്വാസികൾ പങ്കെടുത്തു. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായും ഒപ്പമുണ്ടായിരുന്നു.

സിഡ്നിയിൽ നടന്ന സ്നേഹവിരുന്നിൽ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. അസീറിയൻ സഭയുടെ മെത്രാപ്പോലീത്താ മാർ മീലിസ് സായ, യൂണിറ്റിം​ഗ് ചർച്ച് മോഡറേറ്റർ റവ. ​​ഫായ്മാതാ ഹാവ, ഡേവിഡ് മോൺക്രിഫ് എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം :മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട് . കുഞ്ഞിന്റെ ശരീരത്തിൽ‌ നിരവധി മുറിവുകളും സിഗരറ്റുകുറ്റി കൊണ്ട്...

Kerala Lotteries Results : 12-03-2025 Fifty Fifty FF-132

1st Prize Rs.1,00,00,000/- FS 375864 (KOZHIKKODE) Consolation Prize Rs.8,000/- FN 375864 FO 375864 FP 375864 FR 375864 FT 375864 FU 375864 FV 375864 FW 375864 FX 375864...
- Advertisment -

Most Popular

- Advertisement -