Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല  തീര്‍ഥാടകര്‍...

ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹേമന്ദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഭാഗം നല്ല ഇറക്കവും വളവുമുള്ളതാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കരുതുന്നതു. 14 വയസുള്ള അര്‍ജുന്‍, സുനില്‍, മണികണ്ഠന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ ആറരയോടെ അടൂര്‍-പത്തനംതിട്ട റൂട്ടില്‍ കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് എതിര്‍വശമുള്ള കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.  ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ തീര്‍ഥാടകന്റെ കൈ വാഹനത്തിന്റെ ടയറിന് അടിയില്‍ അകപ്പെട്ടു. പത്തനംതിട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം...

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...
- Advertisment -

Most Popular

- Advertisement -