Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇൻഡിഗോ പ്രതിസന്ധി...

ഇൻഡിഗോ പ്രതിസന്ധി : ഡിജിസിഎയുടെ നിബന്ധന പിൻവലിച്ചു

ന്യൂഡൽഹി : രാജ്യമെമ്പാടും ഇൻഡിഗോയുടെ വിമാനസർവീസുകൾ താറുമാറായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടൽ. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു.വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. 

പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നവംബർ 1 മുതലാണ് നടപ്പാക്കിയത് .പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വർധിപ്പിച്ചു.രാത്രി ലാൻഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു.ഈ പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതായിരുന്നു പ്രധാന പ്രതിസന്ധി. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് നിയമഭേദ​ഗതി ബിൽ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതിബില്ല് ലോക്‌സഭയില്‍ വോട്ടെടുപ്പിലൂടെ പാസായി.288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കു ശേഷം ബില്ലിന്മേലുള്ള...

അമീബിക് മസ്തിഷ്‌ക ജ്വരം ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയും മരിച്ചു

കോഴിക്കോട് ; സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടയിൽ  രണ്ടു മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസ്സുകാരിയുമാണ് മരിച്ചത്. വേങ്ങര സ്വദേശിനി റംലയും (52) ഓമശ്ശേരി സ്വദേശി...
- Advertisment -

Most Popular

- Advertisement -