Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിലെ എസ്ഐആര്‍...

കേരളത്തിലെ എസ്ഐആര്‍ രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ)​ രണ്ടാഴ്ച നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി.നേരത്തെ കോടതി ഒരാഴ്ച നീട്ടിയിരുന്നു. ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അംഗീകരിച്ചില്ല .

കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എസ്ഐറിന്‍റെ നിയമ സാധുതയിൽ ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവരാണ് എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാജിക്കാര്യം പ്രധാൻ അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന്...

കോലറയാറിൻ്റെ ശോചനിയാവസ്ഥ : നിവേദനം നൽകി

തിരുവല്ല: നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലു കൂടി കടന്നുപോകുന്ന കോലറയാർ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  നിരണം പഞ്ചായത്ത് പ്രസിഡൻ് അലകസ് ജോൺ പുത്തുപ്പള്ളി പത്തനംതിട്ട കലകട്രക്ക് നിവേദനം നല്കി. വലിയ ആഘോഷമായി രണ്ടു...
- Advertisment -

Most Popular

- Advertisement -