Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നാർ അതിശൈത്യത്തിലേക്ക്...

മൂന്നാർ അതിശൈത്യത്തിലേക്ക് : സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാർ : മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്.

മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കുമുണ്ട്.

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കാതോലിക്കാദിനം ആഘോഷിച്ചു

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  കാതോലിക്കാദിനം ആഘോഷിച്ചു.  മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ സഭാ പതാക ഉയർത്തി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് വകുപ്പ്...

മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്

ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ്  ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -