Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും...

സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം നൽകി മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

തിരുവനന്തപുരം: സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം പകർന്ന്  നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത്  ക്രിസ്മസ് വിരുന്നൊരുക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ജനപ്രതിനിധികളുമുൾപ്പടെ നിരവധിപേർ വിരുന്നിൽ പങ്കെടുത്തു.

ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ,

മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ബി രാജേഷ്, വി ശിവൻകുട്ടി, പി പ്രസാദ്, വി എൻ വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ,വെള്ളാപ്പള്ളി നടേശൻ, വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ രാജഗോപാല്‍,

അടൂർ ഗോപാലകൃഷ്ണൻ, ഭാവന, മല്ലികാ സുകുമാരൻ, കമൽ, ടി കെ രാജീവ് കുമാർ, ഭാഗ്യലക്ഷ്മി, മധുപാൽ, കുക്കു പരമേശ്വരൻ, പ്രേംകുമാർ, സൂര്യ കൃഷ്ണമൂർത്തി, തിരുവനന്തപുരത്തെ എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനുകുമാരി, മുൻ ചീഫ് സെക്രട്ടറി വി പി ജോയ്,

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി എന്നിവർ  പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍...
- Advertisment -

Most Popular

- Advertisement -