Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: മാർത്തോമ്മാ സഭയുടെ  പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് വിതരണം ചെയ്യ്തു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞനുള്ള അവാർഡ് ഐ. ഐ. റ്റി ചെന്നൈ അസോസിയേറ്റ് പ്രൊഫസർ ഡോ. റ്റിജു തോമസിനും നൽകിയത് . മെറിറ്റ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും യുവശാസ്ത്രജ്ഞ അവാർഡ് അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്.

കമ്മറ്റി ചെയർമാൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ജോർജ് സ്കോളർ, പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്തു.

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാൾ വെരി റവ. ഡോ. ഇൗശോ മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച...

മോദി 3.0 : സാധ്യതാ പട്ടികയിൽ ജോർജ് കുര്യനും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൽ കേരളത്തിൽനിന്നു 2 മലയാളികൾക്കു സാധ്യത. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സാധ്യതാ പട്ടികയിൽ ഉണ്ട്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു...
- Advertisment -

Most Popular

- Advertisement -