Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsമോഷ്ടാവെന്നു സംശയിച്ച്...

മോഷ്ടാവെന്നു സംശയിച്ച് ആൾക്കൂട്ട മർദ്ദനം : വാളയാറിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം.മോഷ്ടാവാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്‌ത് തല്ലിച്ചതച്ചത്.

നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു.രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്...

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23...
- Advertisment -

Most Popular

- Advertisement -