Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiസമഗ്രവോട്ടര്‍ പട്ടിക...

സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാൻ: പ്രധാനമന്ത്രി

ന്യൂഡൽഹി :  സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം.

നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, പ്രതിപക്ഷം രാജ്യവിരുദ്ധ അജണ്ടകളാണ് സ്വീകരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി പോലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ സംരക്ഷിക്കുന്നത് വനങ്ങളും ഭൂമിയും കൈയേറാന്‍ വഴിതുറക്കുമെന്നും ഇത് തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും മോദി മുന്നറിയിപ്പ് നല്‍കി.

അസമിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വികസനമായിരുന്നില്ല പ്രധാനമെന്നും വെറും വോട്ട് ബാങ്ക് മാത്രം മതിയായിരുന്നു. അസമിന്റെയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയോ വികസനം ഒരിക്കലും കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.  പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് വരുത്തിവെച്ച ഈ തെറ്റുകളാണ് ബിജെപി സര്‍ക്കാര്‍ തിരുത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം

പാലക്കാട് : അട്ടപ്പാടി പാലൂരിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി .പച്ചമരുന്നിന്‍റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനമേറ്റത്.ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ്...

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം: 57 മണ്ഡലങ്ങളിൽ  ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കവെ  ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും...
- Advertisment -

Most Popular

- Advertisement -