Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiവോയിസ് ഓവർ...

വോയിസ് ഓവർ വൈഫൈ  സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച്  ബിഎസ്എന്‍എല്‍

ന്യൂഡൽഹി : വൈഫൈ കോളിങ് എന്നറിയപ്പെടുന്ന വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച്  ബിഎസ്എന്‍എല്‍. മൊബൈൽ സിഗ്നൽ ലഭിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളില്‍പോലും നിലവാരം കൂടിയ നെറ്റ്‍വര്‍ക്ക് ലഭ്യത തടസരഹിതമായി ഈ സംവിധാനത്തിലൂടെ ഉറപ്പാക്കുന്നു.

രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലെയും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സേവനം ഇപ്പോള്‍ ലഭ്യമാണ്. വൈഫൈ നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് വോയിസ് കോളുകൾ വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്‌ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

വീടുകളിലും ഓഫീസുകളിലും ബേസ്‌മെന്റുകളിലും ഉൾപ്രദേശങ്ങളിലും മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും വ്യക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഇതിലൂടെ ഉറപ്പാക്കുന്നു.

വൈഫൈ, മൊബൈൽ ശൃംഖലകൾക്കിടയിൽ തടസമില്ലാതെ നെറ്റ്‍വര്‍ക്ക് കൈമാറ്റം സാധ്യമാക്കുന്ന ഐ.എം.എസ് അധിഷ്ഠിത സേവനമാണ് വോയ്സ് ഓവര്‍ വൈഫൈ. ഉപഭോക്താവിന്റെ നിലവിലെ മൊബൈൽ നമ്പറും ഫോൺ ഡയലറും ഉപയോഗിച്ച് തന്നെ കോളുകൾ വിളിക്കാനാവും. ഇതിന് മറ്റ് അപ്ലിക്കേഷനുകളുടെ ആവശ്യമില്ല.

നെറ്റ്‌വർക്കിലെ തിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഈ സേവനം വൈഫൈ കോളുകൾക്ക് അധിക നിരക്കുകൾ ഈടാക്കാതെ സൗജന്യമായാണ് നൽകുന്നത്. വൈഫൈ കോളിങിന് തുടക്കം കുറിച്ചത് ബിഎസ്എൻഎല്‍ ശൃംഖല നവീകരണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു

എടത്വ : ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു. എടത്വ പാണ്ടങ്കരി വടക്കേപ്പറമ്പില്‍ ശങ്കരമംഗലത്ത് രമേശ് എം. നായര്‍ (47) ആണ് മരിച്ചത്. തിരുവല്ല മുത്തൂറ്റ് പെട്രോള്‍ പമ്പ് ജീവനക്കാരനായ...

നിക്ഷേപകന് പണം തിരികെ കിട്ടിയില്ല: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടറിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക്...
- Advertisment -

Most Popular

- Advertisement -