Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യൻ വ്യോമസേനയിൽ...

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീരാകാൻ അപേക്ഷ ക്ഷണികുന്നു

തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആയി തിരഞ്ഞെടുക്കുന്നതിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2026 മാർച്ച് 30/31 തീയതികളിൽ ആണ് സെലക്ഷൻ ടെസ്റ്റ്.  സേവന ആവശ്യകത അനുസരിച്ച് വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ യോഗ്യതയും തീരുമാനിക്കും.

കൊച്ചിയിലെ ഇന്ത്യൻ വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്നിവീറായി
യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

2027 ലെ അഗ്നിവീർവായു പ്രവേശന നമ്പർ 01/2027 എല്ലാ സംസ്ഥാനങ്ങളിലെയും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവാഹിതരല്ലാത്ത ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാനുള്ള അവസരം നൽകുന്നു. ഓൺലൈൻ രജിസ്ട്രേഷൻ 2026 ജനുവരി 12 മുതൽ  ഫെബ്രുവരി 01 വരെ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷനായി https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം

ന്യൂഡൽഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു .മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്.പരീക്ഷയ്‌ക്ക് മുന്‍പ് രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ഒരു...

റുമറ്റോളജി സംസ്ഥാനതല ശില്പശാല

തിരുവല്ല : വാതരോഗ ചികിത്സാ വിഭാഗമായ റുമറ്റോളജി വിഭാഗം ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻറെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട എം പി  ആന്റോ ആൻറണി ഏകദിന...
- Advertisment -

Most Popular

- Advertisement -