Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsനായർ, ഈഴവ...

നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ല – കെ. സുരേന്ദ്രൻ

തിരുവനന്തപുരം : നായർ സമുദായത്തിന്റെയും ഈഴവരുടെയും കുത്തക ഏതെങ്കിലും സംഘടനയ്ക്കില്ലെന്നും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നതിൽ കേരളത്തിലെ  രണ്ട് മുന്നണികൾക്ക് അങ്കലാപ്പാണെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളുടെ കുത്തകയല്ല ബിജെപി എന്ന സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയുമായി പ്രതീകരിക്കുക ആയിരുന്നു കെ. സുരേന്ദ്രൻ.

നായർ സമുദായത്തിന്റെ കുത്തക ഏതെങ്കിലും സംഘടനയ്ക്കല്ല. ഈഴവ സമുദായത്തിന്റെ കുത്തക ഏതെങ്കിലും സംഘടനയ്ക്കല്ല. അത്തരം പരാമർശങ്ങളെയൊന്നും ഞങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. പ്രശ്‌നാധിഷ്ഠിതമായ നിലപാടാണ് ഞങ്ങൾ എല്ലാ കാലത്തും സമുദായിക സംഘടനകളോട് സ്വീകരിച്ചിട്ടുള്ളത്.’ സുരേന്ദ്രൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ചില കാര്യങ്ങൾ പറഞ്ഞു. ആ കാര്യങ്ങളോട് യോജിക്കുന്നവർക്ക് യോജിക്കാം, വിയോജിക്കുന്നവർക്ക് വിയോജിക്കാം. പക്ഷേ ഭൂരിപക്ഷ ഐക്യം എന്നത് ഒരു പേടിസ്വപ്‌നമാണ് കേരളത്തിലെ രണ്ടുമുന്നണികൾക്കും എന്നതാണ് ഞങ്ങൾ ഇതിൽനിന്നും മനസിലാക്കുന്നത് കെ. സുരേന്ദ്രൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു

ന്യൂഡൽഹി : അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു.മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ...

നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി പൾ‌സർ‌ സുനി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നുവെന്നും അപ്പീലിൽ പറയുന്നു . ദൃശ്യം...
- Advertisment -

Most Popular

- Advertisement -