Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.

രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ ഒരു പങ്കുമില്ലെന്നും, ആചാരങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തന്ത്രി വ്യക്തമാക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല വിശുദ്ധിസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തത്: മന്ത്രി കെ രാജന്‍

പത്തനംതിട്ട: ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് റവന്യു വകുപ്പു മന്ത്രി കെ രാജന്‍. കേരള സര്‍ക്കാര്‍ ആതിഥേയരെന്ന നിലയിലാണ് വിശുദ്ധിസേനയെ പരിഗണിക്കുന്നത്. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കാന്‍ 24 മണിക്കൂറും ഇവര്‍...

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര നാളെ

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ്ച്ച രാവിലെ 9.30 നു...
- Advertisment -

Most Popular

- Advertisement -