Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsകുടുംബശ്രീ യൂണിറ്റുകൾ...

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം : കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീൽ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമ്മിഷനെ സമീപിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുവന്നൂർ കള്ളപ്പണക്കേസ് : കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

കൊച്ചി : കരുവന്നൂർ കള്ളപ്പണക്കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ...

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ...
- Advertisment -

Most Popular

- Advertisement -