Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് മഴയ്ക്ക്...

ഇന്ന് മഴയ്ക്ക് സാധ്യത : നാളെ മുതൽ വീണ്ടും വരണ്ട കാലാവസ്ഥ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നേരിയ മഴ സാധ്യത മുൻനിർത്തി ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മുതൽ വീണ്ടും എല്ലാ ജില്ലകളിലും വരണ്ട കാലാവസ്ഥയായിരിക്കും.

ഫെബ്രുവരി തുടക്കത്തിൽ തെക്കൻ ജില്ലകളിലും, വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ സാധ്യത മുന്നിലുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടെ വേനലുമുണ്ട്. ജില്ലകളിൽ ചൂട് കൂടുകയാണ്. മാർച്ച്, ഏപ്രിൽ മാസത്തിലുണ്ടാകേണ്ട അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ പ്രകടമാവുന്നത്.

നാളെ ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു

തിരുവനന്തപുരം : പാങ്ങോട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു.പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ ഇട്ടിരുന്നത്.രാവിലെ 8.15 ഓടെ സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിലാണ് വാഹനങ്ങളിൽ തീ പിടിച്ചത്.15 ബൈക്കുകളും...

അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് ഡൊണാൾഡ് ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജയ്....
- Advertisment -

Most Popular

- Advertisement -