Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത...

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 2 ദിവസമായി സംഘടിപ്പിച്ച ജില്ലാ സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല ബിഐഐസി ഡയറക്ടർ പ്രൊഫ: ഇ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് ഡോ എം കെ ബിജു അധ്യക്ഷത വഹിച്ചു. 

സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ റിപ്പോർട്ടും ട്രഷറർ ആർ രാജേഷ് കണക്കും സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. വി.എൻ ജയചന്ദ്രൻ സംഘടനാ രേഖയും അവതരിപ്പിച്ചു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോജി കൂട്ടുമ്മേൽ ആർ.സനൽകുമാർ ,ജിസ്സ് ജോസഫ്, ജില്ലാ ഭാരവാഹികളായ ജയകുമാർ കെ, സുനിത ശ്രീകുമാർ,എസ് ഡി പ്രേംജി, സംഘാടക സമിതി ചെയർമാൻ റ്റി.എസ് സിജു ,ജനറൽ കൺവീനർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ഡോ. എം.കെ ബിജു (പ്രസിഡൻ്റ്), ഡോ. അർച്ചന എ.കെ
എം.എസ് രാജേഷ് (വൈസ് പ്രസിഡൻ്റ്), വിഷ്ണു ശശിധരൻ(സെക്രട്ടറി), എസ് ഡി പ്രേംജി, ആർ. സരിത (ജോ. സെക്രട്ടറി),ആർ. രാജേഷ് (ട്രഷറർ) എന്നിവർ അടങ്ങുന്ന 34 അംഗ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം...

കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ കട്ട് ചെയ്യുന്നത് പതിവാകുന്നു

തിരുവല്ല: കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ രാത്രി കാലങ്ങളിൽ കട്ട് ചെയ്യുന്നത് പതിവാകുന്നു.  തെങ്ങേലി ഏറ്റുകടവ് ട്രാൻസ്ഫോർമർ  സമീപമുള്ള   തെരുവ് വിളക്കുകളുടെ ഫ്യൂസും,  തലയാർ റോഡിലേക്കുള്ള ഫ്യൂസുമാണ്  രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ കട്ട് ചെയ്യുന്നതായി...
- Advertisment -

Most Popular

- Advertisement -