Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു ; നാലു മാസത്തിനകം വീട് യാഥാർത്ഥ്യമായി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫമായി. ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം സുരേഷ് ഗോപിക്കു മുന്നില്‍ ഉന്നയിച്ചത്.

വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സേവാഭാരതിയെ കേന്ദ്രമന്ത്രി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ വീടിന്റെ പണികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതിന് പിന്നാലെ നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ ബി.ജെ.പി നേതാക്കള്‍ സത്യഭാമ അമ്മയെ സന്ദര്‍ശിച്ചു. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഛായാചിത്രം സത്യഭാമ അമ്മയ്ക്ക് കൈമാറി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായും പ്രവർത്തിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥമുള്ള നാലാമത് സ്മാരക പ്രഭാഷണം നവംബർ 7ന് വൈകിട്ട് 4 ന്  കൊട്ടാരക്കര പനവേലി...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വസ്തുതകൾ...
- Advertisment -

Most Popular

- Advertisement -