Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളക്കേസ്:...

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

തിരുവനന്തപുരം: സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ഏജൻസികൾ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പ കടകംപള്ളി നിൽക്കുന്ന ചിത്രം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പോറ്റിയുമുള്ള കൂടുതൽ ചിത്രങ്ങൾ  പുറത്തുവന്നിരിക്കെ അടൂർ പ്രകാശിന്റെ വിശദീകരണങ്ങൾ സത്യസന്ധമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.

അടൂർ പ്രകാശിന്റെ വിശദീകരണം കേൾക്കാൻ വിളിപ്പിച്ചതുപോലെ കടകംപള്ളിയുടെ പോറ്റി ബന്ധം ചോദിച്ചറിയാനാണ് അന്വേഷണ ഏജൻസികൾ ആലോചിക്കുന്നത്. അടൂർ പ്രകാശിന്റെ കാര്യത്തിൽ കൈക്കൊണ്ട നടപടികളുടെ അതേ മാനദണ്ഡങ്ങൾ കടകംള്ളിക്കും ബാധകമാക്കിയില്ലെങ്കിൽ എസ്‌ഐടിക്ക് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയിൽനിന്ന് വിമർശനങ്ങൾ ഏൽക്കേണ്ടിവരും.

സ്വർണക്കൊള്ള നടന്നതിന് തൊട്ടടുത്ത വർഷം 2020-ൽ ശബരിമലയിൽ നടന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും അയാളുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിനും ഒപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തു വന്നിട്ടുള്ളത്. ശബരിമലയിൽ 2019 ൽ നടന്ന തിരുവാതിര ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശും പോറ്റിയും ഒന്നിച്ച് വേദിയിൽ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇവ. കടകംപള്ളി സുരേന്ദ്രനും പോറ്റിയും ഒന്നിച്ചു നിൽക്കുന്ന ഒരു പുതിയ ചിത്രമാണ് ഇന്ന്  പുറത്തുവന്നത്.

തൊട്ടു പിന്നാലെയാണ് അടൂർ പ്രകാശും പോറ്റിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ ചിത്രം വന്നത്. ശബരിമല ന്യൂസ് അപ്ഡേറ്റ് എന്ന ഒരു ഫെയ്സ്ബുക്ക് പേജുണ്ട്. അതിൽ 2020 ജനുവരി ഒന്നിന് ചേർത്ത ഒരു പോസ്റ്റിൽ, ‘മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് ജീവ കല കലാസാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികൾ ശബരിമല സന്നിധാനത്ത് പുതുവത്സരദിനത്തിൽ അവതരിപ്പിച്ച തിരുവാതിര ചടങ്ങ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു’ എന്നാണ് വിശദീകരണം ചേർത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിരുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാൻ ഈ രണ്ടു നേതാക്കളും പോയിരുന്നു എന്നാണ് തെളിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 15-03-2025 Karunya KR-697

1st Prize Rs.80,00,000/- KP 438123 (THRISSUR) Consolation Prize Rs.8,000/- KN 438123 KO 438123 KR 438123 KS 438123 KT 438123 KU 438123 KV 438123 KW 438123 KX 438123...

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ്...
- Advertisment -

Most Popular

- Advertisement -