Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEducationഅടുത്ത അധ്യയനവർഷം...

അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പാഠപുസ്തകങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു . കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി. എല്ലാ ഭാഷാവിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും.

15 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ പുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. എൻ.സി.ഇ.ആർ.ടി. യുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും. ആകെ 20 ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടത്.

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ബാക്ബെഞ്ചേഴ്സിനെ സംബന്ധിച്ചുമുള്ള റിപ്പോർട്ട് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. വിശദമായ പരിശോധനകൾക്കുശേഷം സർക്കാർ ഉത്തരവ് ഇറക്കി വരുന്ന അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട്ട് നവരാത്രി കലോപാസന മൂന്നാം ദിനവും ഭക്തിസാന്ദ്രം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി കലോപാസന മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഭക്തിസാന്ദ്രമായി. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന കലോപാസനയിൽ തലശ്ശേരി വൈഖരി ഭജൻസ് ഫ്യൂഷൻ ബാൻഡിന്റെ ഭക്തിസംഗീതാവതരണവും പനച്ചിക്കാട് വൈഷ്ണവിയുടെ നൃത്താവതരണവും ശ്രദ്ധേയമായി. 24...

തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജനം : പത്തനംതിട്ട ജില്ലയില്‍ 1099 വാര്‍ഡുകള്‍

പത്തനംതിട്ട : തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു. ഗ്രാമപഞ്ചായത്ത് 833, ബ്ലോക്ക് പഞ്ചായത്ത് 114, ജില്ലാ പഞ്ചായത്ത് 17,...
- Advertisment -

Most Popular

- Advertisement -