Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം : നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെപേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്

പത്തനംതിട്ട : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്.ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. .എന്നാൽ പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിന്റെ പ്രവർത്തകർ വ്യക്തമാക്കി.

അയ്യപ്പസംഗമത്തിന്റെ കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സെപ്റ്റംബർ 20-ന് രാവിലെ എട്ടരയ്ക്ക് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.അയ്യപ്പ സംഗമ ദിവസം വൈകിട്ട് നടന്ന വിജയ് യേശുദാസ്, വീരമണി,സുദീപ് കുമാർ തുടങ്ങിയവരുടെ അയ്യപ്പഭക്തിഗാനമേളയുടെ ചെലവും റിപ്പോർട്ടിലില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ നീനു (26) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കളമശേരി...

ബംഗ്ലാദേശിൽ വീണ്ടും കലാപം : മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക : 'ജെൻസി' നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം.വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും...
- Advertisment -

Most Popular

- Advertisement -