Sunday, February 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryശിവരാത്രി ദിനത്തിൽ...

ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി 

അയിരൂർ: സനാതന ധർമ പ്രചാരണത്തിന്റെ ഉദ്ഘോഷണത്തിന് തുടക്കം കുറിച്ച് ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്  പമ്പാ മണൽപ്പുറത്ത് തുടക്കമായി. മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് (ജുനാ അഘാഡാ) ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്തു.                      

ഭാരതത്തിൻ്റെ ധർമങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും അധിനിവേശ ശക്തികളുടെ കാൽക്കീഴിൽ ധർമം ഞെരിഞ്ഞമർന്ന കാലത്ത് ധാർമിക ഉദ്ഘോഷണം നടത്തിയാണ് ഹിന്ദുമതം ഉയർന്നു വന്നതെന്ന് സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.                       

ഹിന്ദുമതത്തിൻ്റെ സാമാജിക വ്യവസ്ഥകളിൽ ഇന്ന് മാറ്റം വന്നു. ദേശസമൃദ്ധി വർധിക്കുന്നതിൽ ഭാരതത്തിന് വലിയ സംഭാവനകളും നേട്ടങ്ങളും ഹിന്ദുമതം നൽകിക്കഴിഞ്ഞു. ആചാര്യന്മാരുടെ സങ്കൽപ്പങ്ങളുടെ തുടർച്ചയായാണ് ഹിന്ദുമത സമ്മേളനങ്ങൾ ആരംഭിക്കുന്നത്. തീർത്ഥങ്ങളെയാണ് ആചാര്യന്മാർ മാനിക്കുന്നത്. പത്മസരോവരത്തിൽ ഒന്നാണ് പമ്പാനദി. നദിയെ നാം സ്നേഹിക്കണം. മലിനമാക്കരുത്.

സനാതന ധർമത്തിന് വന്ന പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും ധർമ പ്രചാരണകളിലൂടെ നമുക്ക് സാധിച്ചു. ജാതീയമായ വേർതിരിവുകൾക്കും നമ്മുടെ ജാഗ്രതയുടെ മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. അധികാരം, സമ്പത്ത് എന്നിവയ്ക്ക് കീഴ്പ്പെട്ട് ധർമം ഒരു കാലത്ത് വഴിമാറിപ്പോയിരുന്നു. ആചാര്യന്മാരുടെ ശ്രമഫലമായി വിദ്യാഭ്യാസം, ധാർമികാചരണം എന്നിവയെ ഉപയോഗിച്ച് നമുക്ക് അതിനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് ഭാരതം കൈവരിച്ച വലിയ ധർമ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജാനാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ധർമത്തിലൂടെ ജീവിത ലക്ഷ്യം പൂർത്തിയാകണമെങ്കിൽ ധർമ സംസ്കാരം പുതു തലമുറ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. ധാർമിക ചിന്തകളിലേക്ക് പുതു തലമുറയെയും കുട്ടികളെയും എത്തിക്കണം.

ആധ്യാത്മിക മേഖലകളിൽ കുട്ടികളെ ഉൾപ്പെടുത്തണം. സാംസ്കാരിക സമുന്നതിക്ക് ഇത്തരം സമ്മേളനങ്ങൾ ആവശ്യമാണ്. ആധ്യാത്മിക പരമ്പരയും സംസ്കാരവും ഭാവി തലമുറയ്ക്ക് കൂടി പകർന്നു നൽകണമെന്നും പ്രജ്ഞാനാനന്ദ തീർഥ പാദർ ആഹ്വാനം ചെയ്തു. ഉദ്ഘാടന സഭയിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ അധ്യക്ഷത വഹിച്ചു.

പ്രഫ. പൂജപ്പുര കൃഷ്ണൻ നായർ പ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എം.പി, പ്രമോദ് നാരായണൻ എം എൽ എ , അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ഹിന്ദുമത മഹാ മണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, ട്രഷറർ ടി.കെ. സോമനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ : ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് : യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഹയാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് .സംഭവത്തിൽ ഭർത്താവ് തോണിപ്പാടം കല്ലിങ്കൽ...

അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ

തൃശ്ശൂർ : അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം...
- Advertisment -

Most Popular

- Advertisement -