Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല യുവതീപ്രവേശനം...

ശബരിമല യുവതീപ്രവേശനം : ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത.നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഇതിനാലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് നിർദേശം.ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. ഹർജികളിൽ ഏപ്രിൽ 7ന് വാദം തുടങ്ങും.വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു.എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാൻ കോടതി നിർദേശിച്ചു.

വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന്‌ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാക്കോടതിപ്പാലം –പുന്നമട റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ആലപ്പുഴ:  ജില്ലാക്കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാക്കോടതിപ്പാലം–പുന്നമട റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിരോധിച്ചു. പുന്നമട, ഫിനിഷിങ് പോയിന്റ്, മിനി സിവിൽ സ്റ്റേഷൻ, നഗര ചത്വരം എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കോടതി പാലം കയറി, ഇടത്തോട്ട്...

ദുരിതബാധിതർക്ക് കൈത്താങ്ങായി വീണ്ടും കെയർ എൻ സേഫ്

റാന്നി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക് കെയർ എൻ സേഫ്, വേൾഡ് മലയാളീ കൗൺസിൽ (WMC), KL 62 വാട്സ്ആപ്പ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ സഹായകിറ്റുകൾ വിതരണം ചെയ്തു.ഉതിമൂട്–വലിയകലുങ്ക്...
- Advertisment -

Most Popular

- Advertisement -