Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും: ആറാട്ട്  27-ന്

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ (18) കൊടിയേറും. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. രാവിലെ 08.45 നും 09.30 നും മധ്യേയുള്ള മുഹൂർത്തതിൽ കൊടിയേറ്റ് നടക്കും. രാത്രി എട്ടിന് ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ.വൈക്കം വിജയലക്ഷ്മിയുടെ ഭക്തി ഗാനമേള വൈകിട്ട് എട്ടരയ്ക്ക് നടക്കും.

ഫെബ്രുവരി 20-ന് രാവിലെ 10 മുതൽ ക്ഷേത്രത്തിൽ മേജർ സെറ്റ് കഥകളി. 22-ന് രാവിലെ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻമാരാറുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ പഞ്ചാരിമേളം. 25-ന് രാവിലെ ക്ഷേത്രത്തിൽ സിനിമാ താരം ജയറാമിന്റെയും സംഘത്തിന്റെയും സ്‌പെഷ്യൽ പഞ്ചാരിമേളം,  രാത്രി 9.30 ന് സിനിമാ താരം നവ്യാ നായരുടെയും സംഘത്തിന്റെയും നവ്യാനന്ദനടനം, രാത്രി 12-ന് ഏഴരപ്പൊന്നാന ദർശനം, തുടർന്ന് വലിയ കാണിക്കയും അരങ്ങേറും.

26-ന് രാത്രി 10 ന് ശ്രീരാഗലയം എം.ജി ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേള, 27- ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് കലാപം : ഹിന്ദുയുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

ധാക്ക : വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവാവിന്റെ മരണത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു. 25 വയസ്സുകാരനായ ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്.മൈമൻസിങ്...

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന്  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയും കണ്ണൂര്‍എഡിഎമ്മും ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും...
- Advertisment -

Most Popular

- Advertisement -