Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല നെയ്...

ശബരിമല നെയ് ക്രമക്കേട് :  അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

കേസില്‍ 29 ശാന്തിക്കാരും മൂന്ന് ഓഫീസര്‍മാര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. ആടിയശിഷ്ടം നെയ് വില്‍പനയിലൂടെ ഈ സീസണില്‍ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്. നാല് കൗണ്ടറുകളിലൂടെയാണ് നെയ് വില്‍പന നടന്നത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു

പാട്ന : ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുബനി,ഔറംഗബാദ്, സുപോൾ ,നളന്ദയി, ലഖിസരായി, പട്‌ന, ബെഗുസാരായി, ജാമുയി, ഗോപാൽഗഞ്ച്, റോഹ്താസ്, സമസ്തിപൂർ, പൂർണിയ...

വായു മലിനീകരണം : ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി : വായു മലിനീകരണം മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ .ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സ്കൂളുകളിൽ 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാവരും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം...
- Advertisment -

Most Popular

- Advertisement -