Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ...

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി : വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് ‘രാഹ് വീർ’ പദ്ധതി .റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം.

പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്താന്‍ ജില്ലാതല മൂല്യ നിർണയ സമിതിയെ നിയമിക്കും. സമിതിയുടെ പരിശോധന പൂര്‍ത്തിയായ കേസുകളിലെ ഗുണഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. പദ്ധതിയിലൂടെ പൊതുജനങ്ങൾ അപകടത്തിൽ പെടുന്നവർക്ക് സഹായവുമായി മുന്നോട്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രമ്പിന്റെ തീരുവ നടപടികൾ നിയമവിരുദ്ധം : യുഎസ് കോടതി

വാഷിംഗ്‌ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ്.ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്നും...

വന്ദേഭാരത് ട്രെയിനുകളിൽ മോശം ഭക്ഷണം: വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയില്ല

തിരുവനന്തപുരം : റെയില്‍വേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയില്ല. ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നതു തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലാണ്. നേരത്തെ കാലാവധി...
- Advertisment -

Most Popular

- Advertisement -