Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsദുബായിൽ അമേരിക്കന്‍...

ദുബായിൽ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

ന്യൂഡൽഹി:  ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് വിവരം.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി.

വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈനകരി പഞ്ചായത്തിൽ റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : കൈനകരി ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ റോഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. എൽസി ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം...

ആറന്മുളയിലെ നീർവിളാകം ബാംഗ്ലൂർ റോഡ് ഇനി ഹരിത ടൗൺ

ആറന്മുള : ആറന്മുള പഞ്ചായത്തിലെ മാലിന്യ മുക്ത ഹരിത ടൗണായി നീർവിളാകം 'ബാംഗ്ലൂർ റോഡ്' വിശ്രമ സങ്കേതം തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള ജനകിയ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ടൗൺ...
- Advertisment -

Most Popular

- Advertisement -