Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഎമ്മിലെ 55...

സിപിഎമ്മിലെ 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെകെ ശൈലജയും കെഎന്‍ ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാര്‍ട്ടി കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളില്‍ പത്തില്‍ താഴെ പട്ടികയ്ക്ക് സിപിഎം അംഗീകാരം നല്‍കി. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ തീരുമാനമാകാനുള്ളത്.

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും. സിപിഎം സ്ഥാനാര്‍ഥി  പട്ടിക ഇങ്ങനെ

മന്ത്രി വി.ശിവന്‍കുട്ടി (നേമം), വിജോയ് (വര്‍ക്കല), ഒഎസ് അംബിക  (ആറ്റിങ്ങല്‍), ഡികെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), വി. കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി.സ്റ്റീഫന്‍ (അരുവിക്കര), സി.കെ.ഹരീന്ദ്രന്‍ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര)

കൊല്ലം- മന്ത്രി കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര), എസ്.ജയമോഹന്‍ (കൊല്ലം), എം.നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വി ജയന്‍പിള്ള (ചവറ), എസ്.എല്‍.സജികുമാര്‍ (കുണ്ടറ)

പത്തനംതിട്ട- മന്ത്രി വീണാ ജോര്‍ജ് (ആറന്മുള), കെ.യു.ജെനീഷ് കുമാര്‍ (കോന്നി)

ഇടുക്കി- എ.രാജ (ദേവീകുളം), കെ.കെ.ജയചന്ദ്രന്‍ (ഉടുമ്പന്‍ചോല).

കോട്ടയം- കെ.അനില്‍കുമാര്‍ (കോട്ടയം), മന്ത്രി വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)

ആലപ്പുഴ- ദലീമ ജോജോ (അരൂര്‍), പി.പി. ചിത്തരഞ്ജന്‍ (ആലപ്പുഴ), എച്ച്. സലാം (അമ്പലപ്പുഴ), എം.എസ്.അരുണ്‍കുമാര്‍ (മാവേലിക്കര), മന്ത്രി സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം).

എറണാകുളം- മന്ത്രി പി.രാജീവ് (കളമശേരി), കെ.ജെ.മാക്‌സി (കൊച്ചി), കെ.എന്‍.ഉണ്ണികൃഷ്ണന്‍ (തൃപ്പൂണിത്തുറ), എം.ബി.ഷൈനി (വൈപ്പിന്‍), ആന്റണി ജോണ്‍ (കോതമംഗലം), പി.വി.ശ്രീനിജന്‍ (കുന്നത്തുനാട്).

തൃശൂര്‍- എ.സി.മൊയ്തീന്‍ (കുന്നംകുളം), മന്ത്രി ആര്‍.ബിന്ദു (ഇരിങ്ങാലക്കുട) രാമചന്ദ്രന്‍ (പുതുക്കാട്), സേവ്യര്‍ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), യു.ആര്‍. പ്രദീപ് (ചേലക്കര) എന്‍.കെ.അക്ബര്‍ (ഗുരുവായൂര്‍) സി രവീന്ദ്രനാഥ് (മണലൂര്‍)

പാലക്കാട്- മന്ത്രി എം.ബി രാജേഷ് (തൃത്താല), പി.മമ്മിക്കുട്ടി (ഷൊര്‍ണൂര്‍) കെ പ്രേംകുമാര്‍ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ.പ്രഭാകരന്‍ (മലമ്പുഴ), പിപി സുമോദ് (തരൂര്‍), കെ.പ്രേമന്‍ (നെന്മാറ), ടിഎം ശശി (ആലത്തൂര്‍)

കോഴിക്കോട് –  ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര) മന്ത്രി പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍). കെ.ദാസന്‍ (കൊയിലാണ്ടി), തോട്ട ന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ. പി കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി) ലിന്റോ ജോസഫ് ( തിരുവമ്പാടി) കെഎം സച്ചിന്‍ദേവ് (ബാലുശേരി)

മലപ്പുറം- മന്ത്രി വി.അബ്ദുറഹിമാന്‍ (താനൂര്‍), കെ.ടി.ജലീല്‍ (തവനൂര്‍), എം.കെ. സക്കീര്‍ (പൊന്നാനി), യു.ഷറഫലി (നിലമ്പൂര്‍), കെ.സബാഹ് (വേങ്ങര).

വയനാട്- മന്ത്രി ഒ.ആര്‍.കേളു (മാനന്തവാടി), എം.എസ്.വിശ്വനാഥന്‍ (ബത്തേരി)

കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയന്‍ (ധര്‍മടം), കെ.കെ.ശൈലജ (പേരാവൂര്‍), വി. കെ.സനോജ് (മട്ടന്നൂര്‍), ടി.ഐ.മധുസൂദനന്‍ (പയ്യന്നൂര്‍), എം.വിജിന്‍ (കല്യാശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജന്‍ (തലശ്ശേരി).

കാസര്‍കോട്- സി.എച്ച്.കുഞ്ഞമ്പു (ഉദുമ), വി.പി.പി.മുസ്തഫ (തൃക്കരിപ്പൂര്‍)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ...

Kerala Lotteries Results 10-05-2025 Karunya KR-705

1st Prize : ₹1,00,00,000/- KU 173629 Consolation Prize ₹5,000/- KN 173629 KO 173629 KP 173629 KR 173629 KS 173629 KT 173629 KV 173629 KW 173629 KX 173629...
- Advertisment -

Most Popular

- Advertisement -