Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryസെന്റ്ചാവറ ട്രോഫി...

സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം ഏഴാം ദിനം

ചങ്ങനാശ്ശേരി : സർഗക്ഷേത്രയിൽ കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു.ഏഴാം ദിനമായ ഇന്നലെ ഭാരത് കമ്മ്യൂണിക്കേഷൻസിന്റെ ആലപ്പുഴയുടെ വീട്ടമ്മ അരങ്ങേറി.

ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വർഷമാണ് പ്രധാന ഇതിവൃത്തം.ചർക്കതിരിച്ചും നൂൽനൂറ്റും ഉപ്പുകുറുക്കിയും നിയമം ലംഘിച്ചും ഇൻഡ്യൻ തെരുവോരങ്ങളെ മുഴുവൻ ഇളക്കിമറിച്ച ഗാന്ധിയൻ തത്വങ്ങൾ നാടകത്തിൽ നിഴലിച്ചിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അഹിംസ കൊണ്ട് തോല്പിച്ച മഹാത്മാഗാന്ധിയെ മനോഹരമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.ആ ഗാന്ധിയെതോല്പിച്ചതും തോല്പ്പിച്ചുകൊണ്ടിരിക്കുന്നതും വിദേശികളല്ല സ്വദേശികളാണ് എന്ന
വസ്തുതയും ഇതിൽ പറയുന്നുണ്ട്. സ്വദേശിപ്രസ്ഥാനം എന്ന മുദ്രാവാക്യം തന്നെ
മഹാത്മാവിനുണ്ടായിരുന്നു. വീട്ടമ്മയിലെ നായകൻ ഒരു നെയ്ത്‌തുകാരനാണ്. എംടിവാസുദേവൻ നായരുടെ വാരണാസി എന്ന നോവലിലെ ഭാഗങ്ങളും ഇതിൽ
പരാമർശിക്കുന്നു.

സർഗക്ഷേത്ര കൺവീനർ ജിജി ജോർജ് കോട്ടപ്പുറം ചടങ്ങിന് സ്വാഗതം
ആശംസിച്ചു.ഫൈനാൻസ് സൊസൈറ്റി ജോയിൻ കൺവീനർ എം ജെ അപ്രേം
പ്രായോജകരെ പരിചയപ്പെടുത്തി സംസാരിച്ചു.കലാസാഹിത്യവേദി ട്രഷറർ ജോയിച്ചൻ പാറക്കൽ ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.

സമ്മാന ദിനമായ ഇന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന “പാവവീട്”എന്ന നാടകം അരങ്ങേറുന്നതാണ്. പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ‌ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു. അതേസമയം,പി.വി.അൻവർ ആരോപണം...

അൻവർ പഴയ കോൺഗ്രസുകാരൻ : പി ശശിയുടേത് മാതൃകാപരമായി പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം : പി.വി.അന്‍വർ എം എൽ എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വർ കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു . പി.വി.അന്‍വര്‍ ആരോപണങ്ങള്‍...
- Advertisment -

Most Popular

- Advertisement -