Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsവരും ദിവസങ്ങളിൽ...

വരും ദിവസങ്ങളിൽ വ്യാപക വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 16 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന രീതിയിലായിരിക്കും മഴ സാധ്യത.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങി പത്തോളം ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുന്നമട സ്റ്റാർട്ടിങിലേക്ക് വോട്ടാവേശം നിറച്ച് ബോട്ട് റാലി

ആലപ്പുഴ: പുന്നമടയുടെ ഓളങ്ങളിൽ  വോട്ടാവേശം ഉയർത്തി വോട്ട് ബോധവത്കരണ പരിപാടിയുടെ(സ്വീപ്പ്) ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. മൂന്നുബോട്ടുകളിലായി  കുടുംബശ്രീ പ്രവർത്തകർ ആണ് ബോട്ട് യാത്രയിൽ പങ്കെടുത്തത്. ജില്ല കളക്ടർ ഫിനിഷിങ് പോയിന്റിൽ ബോട്ട്...

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം ; എംവി ഗോവിന്ദനെതിരെ കേസെടുക്കണം : വിഡി സതീശൻ

ആലപ്പുഴ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി .ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം മാത്രമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിയുടെ അടുത്ത് കെഎസ്‌യു...
- Advertisment -

Most Popular

- Advertisement -