Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅൾട്രാ വയലറ്റ്...

അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു: അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചത്.

കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളി‍ൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങൾ ​ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെ‍ഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു

കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന്  വൈകിട്ട് 6 ന്  അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി   ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്. പ്രധാന ആചാര്യൻ...

ജനകീയ പ്രശ്നങ്ങളിൽ ജനപ്രതിനിധികൾ നിലപാട് പ്രഖ്യാപിക്കണം: കത്തോലിക്കാ കോൺഗ്രസ്

കോട്ടയം : ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുവാനും വ്യക്തമായ നിലപാട് എടുക്കുവാനും അവരുടെ പക്ഷത്തുനിന്ന് സംസാരിക്കുവാനും ജനപ്രതിനിധികൾക്ക് കഴിയണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത. പൊതുജനത്തിന് ഹിതകരമല്ലാത്ത  ചില പ്രശ്നങ്ങളിൽ രാഷ്ട്രീയ പാർട്ടി...
- Advertisment -

Most Popular

- Advertisement -