Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊലീസിന്റെ നിരോധിത...

പൊലീസിന്റെ നിരോധിത പുകയില വേട്ട: 62 ചാക്ക്  പിടിച്ചെടുത്തു

ആലപ്പുഴ :  പൊലീസിന്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ടയിൽ രണ്ടിടങ്ങളിൽ നിന്നായി 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മാരാരിക്കുളം ഹൈവേയിൽ കണിച്ചു കുളങ്ങര ജംഗ്ഷനിൽ കാറിൽ കടത്തിക്കൊണ്ടു വന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം ഹാൻസ് വിൽപ്പന നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട്ട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയക്കാട് രാജേഷ് എന്നിവരെ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എറണാകുളം മുനമ്പത്ത് ബാത്ത് റൂമിൽ ഒളിപ്പിച്ച നിലയിൽ 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ്  ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാല വിൽപന :12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ്...

മകരവിളക്ക് ഇന്ന് : സന്നിധാനത്ത് ഭക്തജന പ്രവാഹം

ശബരിമല : ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മകരവിളക്കിന്റെ പുണ്യദർശനം ഇന്ന് .തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ് . കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി...
- Advertisment -

Most Popular

- Advertisement -