Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiപിഷാരടി വിളിച്ചാൽ...

പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിനിറങ്ങും : നടൻ ആസിഫ് അലി

കൊച്ചി : പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്.

വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളി വന്നാൽ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അറിയുന്ന ആളാണ്.

വോട്ട് ചെയ്യാതെ ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാവിനെയോ കുറ്റം പറയാൻ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളൂവെന്നും ആസിഫ് അലി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി : കെ.ഗോപാലൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം : കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി ഉത്തരവിറങ്ങി. എൻ.പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തലിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്....

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841...
- Advertisment -

Most Popular

- Advertisement -