Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആര്‍ടിസി ബസില്‍...

കെഎസ്ആര്‍ടിസി ബസില്‍ ലോറി ഉരസി: യുവതിയുടെ കൈ മുറിഞ്ഞ് മാറി

കോട്ടയം: കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റു പോയത്. എംസി റോഡില്‍ കാരിത്താസ് മാതാ ആശുപ്രതിക്കു സമീപം ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.

കോട്ടയം ഭാഗത്തുനിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസും എതിരെ ഗ്യാസുമായി വന്ന ലോറിയുമാണ് ഉരസിയത്. ബസിന്റെ ജനാലയില്‍നിന്നു പുറത്തേക്ക് തള്ളിനിന്ന ശ്രീജയുടെ കൈയറ്റു റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ സഹയാത്രികര്‍ ഉള്‍പ്പെടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അറ്റുപോയ കൈ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്കു എത്തിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതനിയമ ലംഘനം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

ചെങ്ങന്നൂർ: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങില്‍...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യൂതി തൂണിൽ ഇടിച്ച് ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യൂതി തൂണിൽ  ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍...
- Advertisment -

Most Popular

- Advertisement -