Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസംസ്ഥാനത്ത് പരക്കേ...

സംസ്ഥാനത്ത് പരക്കേ വേനൽമഴ:  ഇടിമിന്നലേറ്റ് ഒരു മരണം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കേ വേനൽ മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവുമുണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽപലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.

മഴയ്‌ക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ കൃഷിയിടങ്ങളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. കവിലുംപാറ സ്വദേശി പവിത്രൻ എന്ന കർഷകൻ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളിൽ ആയിരത്തോളം എണ്ണം കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചു. കണ്ണൂരിലും ശക്തമായ മഴ പെയ്തു. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലി നൽകി : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ഭാരതീയ റെയിൽവേ 5.56 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു. 2014 നും 2026 ജൂണിനും ഇടയിൽ വിവിധ...
- Advertisment -

Most Popular

- Advertisement -