Friday, August 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതെരഞ്ഞെടുപ്പ് പര്യടനം:...

തെരഞ്ഞെടുപ്പ് പര്യടനം: സൈക്കിള്‍ റോഡ് ഷോ നടത്തി രാഹുല്‍ ഗാന്ധിയും ചാണ്ടി ഉമ്മനും

കോട്ടയം: തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പാമ്പാടി, കഞ്ഞിക്കുഴി, അതിരമ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തു. മോദിയും പിണറായി കൂട്ടുക്കെട്ടിനെകുറിച്ചാണ് പ്രതിപക്ഷ നേതാവ് പ്രധാനമായും സംസാരിച്ചത്. മോദി ഇടതുമുന്നണിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ട്രംപിനെ മോദി സല്യൂട്ട് ചെയ്യുന്നു മോദിയെ പിണറായിയെ സല്യൂട്ട് ചെയ്യുന്നു.

മോദി ഒരിടത്തും ശബരിമല സ്വര്‍ണ്ണ കൊള്ളയെപ്പറ്റി പറയുന്നില്ല. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആദ്യം റബ്ബറിന്റെ വില 250 ആക്കും അതിനു ശേഷം 300 ആക്കി ഉയര്‍ത്തു മെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോട്ടയം കഞ്ഞിക്കുഴിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. പാമ്പാടിയിലും അതിരമ്പുഴയിലും സ്ഥാനാര്‍ ത്ഥികളുടെ പ്രചരണയോഗത്തില്‍ പങ്കെടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

പാമ്പാടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം സൈക്കിള്‍ റാലി നടത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പാമ്പാടി ബസ് സ്റ്റാന്‍ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കോട്ടയം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പാണ് എല്ലാവരേയും അമ്പരപ്പിച്ച് ചാണ്ടിയോടൊപ്പം അദ്ദേഹം റാലി നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര ; ജൂൺ 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന്...

അമ്മമലയാളം ‘കാവ്യ ജ്യോതി’ പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

കോട്ടയം : മലയാള ഗാനശാഖയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  300-ൽ ലധികം  ഗാനങ്ങളും 450-ൽ ഏറെ കവിതകളും രചിച്ച് റെക്കോർഡ് സൃഷ്ടിച്ച ഡോ ബി ജി ഗോകുലന് അമ്മമലയാളം കാവ്യ ജ്യോതി പുരസ്കാരം. ...
- Advertisment -

Most Popular

- Advertisement -