Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeSpiritualസെൻ്റ് ജോൺസ്...

സെൻ്റ് ജോൺസ് സി എസ് ഐ സഭ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും

കോഴഞ്ചേരി : ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർ നിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും അനുമോദന സമ്മേളനവും നടന്നു. സമ്മേളനം മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.  ഇടവക വികാരി റെനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പ്രൊബേഷനറി സഭാ ശുശ്രൂഷകനായി ഓതറ സഭയിൽ സേവനം തുടങ്ങി ഇടവക ട്രഷറാർ പദവിയിലേക്ക് ഉയർത്തപ്പെട്ട ഫാ. ജിജി ജോൺ ജേക്കബ്നേയും  കൗൺസിലറും പ്രോജക്ട് സ്പോൺസറുമായ ഉമ്മൻ കുര്യനേയും ചടങ്ങിൽ ആദരിച്ചു. സി എസ് ഐ മദ്ധ്യകേരള  യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, റവ. ബിജോ കെ. നൈനാൻ, ബിഷപ്പ് സെക്രട്ടറി ഷെറിൻ വർഗീസ്, മുൻ സഭാ പ്രവർത്തകരായിരുന്ന രാജു യോഹന്നാൻ, ഫിലിപ്പ് വർഗീസ്,ജോസ് മാത്യു, സഭാ പ്രവർത്തകൻ നെൽസൺ ജോസഫ്  എന്നിവർ പ്രസംഗിച്ചു. 

സൺഡേസ്കൂൾ വിദ്യാർത്ഥിനികളുടെ നൃത്തവും യുവജനപ്രസ്ഥാനത്തിലെ യുവതികളുടെ മാർഗ്ഗം കളിയും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും: സ്പീക്കർ

തിരുവനന്തപുരം: ജനപ്രതിനിധികൾക്ക് പുറമെ അവരെ തെരഞ്ഞെടുക്കുന്ന പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമൊരുക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

എറണാകുളം : എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍...
- Advertisment -

Most Popular

- Advertisement -