Wednesday, November 4, 2026
No menu items!

subscribe-youtube-channel

Homeപെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി...

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത തോൽപ്പാവക്കൂത്തു കലാകാരനായ ശ്രീ ലക്ഷ്മണ പുലവരുടെ നേതൃത്വത്തിൽ ഹരിശ്രീ കണ്ണൻ തോൽപ്പാവക്കുത്തു കലാകേന്ദ്രത്തിലെ കലാകാരന്മാരാണ് പ്രിൻസ് മാർത്താണ്ഡ വർമ്മ  റ്റി ഇ ഐ യിൽ കലാരൂപം അവതരിപ്പിച്ചത്.

ഉത്ഘാടനം  പഞ്ചായത്ത്‌ പ്രസിഡന്റ്‌  എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ, സ്കൂൾ മാനേജർ ശോഭന ദേവി, പത്തനംതിട്ട ഡയറ്റ് അധ്യാപിക ഡോ ദേവി എന്നിവർ  പങ്കെടുത്തു.

അന്യം നിന്നു പോകുന്ന ഇത്തരം പരമ്പരാഗത കലാരൂപങ്ങളെ കുട്ടികളിലേക്ക് എത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രിൻസ് മുന്നോട്ട് വെയ്ക്കുന്ന ആശയം എന്ന് പ്രിൻസിപ്പൽ  ബൈജു ദാമോദരരു ചടങ്ങിൽ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരമ്പുഴ തിരുനാൾ : ട്രെയിനുകൾക്ക്  താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം

കോട്ടയം : ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ...

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല, നിയമപരമായ കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്: ശ്രീനാദേവി കുഞ്ഞമ്മ

​പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിലെ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നോട് വ്യക്തിപരമായ വിരോധം കാണിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി....
- Advertisment -

Most Popular

- Advertisement -