Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഡോ ജോസഫ്...

ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്ത – ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ബാംഗ്ലൂർ/തിരുവല്ല: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാര്‍ത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയും സഭാ ഭാരവാഹികളും സന്ദര്‍ശിച്ചു ജന്മദിന ആശംസകൾ നേർന്നു. 62-മത് ജന്മദിനത്തിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം തുടർന്ന് ചർച്ചയും നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘടിതമായി നടക്കുന്ന ആക്രമണങ്ങളിലുള്ള ആശങ്ക സഭാ നേതൃത്വം അദ്ദേഹത്തെ അറിയിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും കർണാടകയിൽ  ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആന്റണി, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾക്ക് പരിക്ക്

ചങ്ങനാശ്ശേരി: മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരനായ ഷണ്മുഖന് പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇന്ന് വൈകിട്ട് 3.30 ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ...

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ; വികസനം തുടരണം : പിണറായി വിജയൻ

കണ്ണൂർ : കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. അതിന്...
- Advertisment -

Most Popular

- Advertisement -